കൊച്ചി നെട്ടൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തി

crime

കൊച്ചി : കൊച്ചി നെട്ടൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ കുത്തി പരുക്കേല്‍പ്പിച്ചു.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റിട്ടുണ്ട്. മരട് ഐ.ടി.ഐയിലെ കുട്ടികള്‍ക്കാണ് കുത്തേറ്റത്.

എറണാകുളം-പൂച്ചാക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്.

ബസ് കണ്‍സഷനുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ബസില്‍ കയറ്റാതിരുന്നത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു.

ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത്ത് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. 3 ബസ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top