തളിപറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചു

bus

തളിപ്പറമ്പ്: കണ്ണൂരിലെ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ വച്ച് കെഎസ്ആര്‍ടിസി യാത്രക്കാരനെ മര്‍ദിച്ചത്.

കെഎസ്ആര്‍ടിസി ജീവനക്കാരോട് മാധവി ബസിലെ ജീവനക്കാര്‍ തര്‍ക്കിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരെ അനുകൂലിച്ച് സംസാരിച്ച യാത്രക്കാരനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്.

നാട്ടുകാരിലൊരാള്‍ ബസ് ജീവനക്കാരെ മര്‍ദ്ദിക്കാനാഞ്ഞതോടെ ബസ് ജീവനക്കാര്‍ ഭയന്ന് പിന്മാറുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് പരാതി ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.

Top