കെഎസ്ആർടിസി ബസ് അടിച്ച് തകര്‍ത്തു, സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കൊച്ചി: കലൂരിൽ കെഎസ്ആർടിസി ബസ് ആക്രമിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ആലുവ സ്വദേശി അസ്കർ, പുതുവൈപ്പ് സ്വദേശി സുദീപ്, മട്ടാഞ്ചേരി സ്വദേശി ഷാഫി എന്നിവരാണ് പിടിയിലായത്. കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ബസ് ഇന്നലെ രാവിലെയാണ് പ്രതികൾ അടിച്ച് തകർത്തത്. ഓർവടേക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കെഎസ്ആ‍ർടിസി അറിയിച്ചു.

Top