പാലക്കാട് കൊപ്പത്ത് സ്വകാര്യ ബസ് പാടത്തേയ്ക്ക് മറിഞ്ഞു; പത്തോളം പേര്‍ക്ക് പരിക്ക്

കൊപ്പം: പാലക്കാട് കൊപ്പം പുലാമന്തോള്‍ പാതയില്‍ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. പുതിയറോട്ടില്‍ പാടത്തെ പതിനഞ്ചടിയോളം താഴ്ചയിലേക്കാണ്‌ ബസ് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടാമ്പിയില്‍ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മേഖലയില്‍ പാത നവീകരണം നടക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ മണ്ണിട്ടിരുന്നു. പുതിയറോട്ടില്‍ റോഡിന് വീതി കുറവായതിനാല്‍ ബസ് മറ്റ് വാഹനങ്ങള്‍ക്കായി സൈഡ് കൊടുത്തപ്പോള്‍ മണ്ണിലേക്ക് ടയര്‍ കയറി തെന്നി പാടത്തേക്ക് മറിയുകയായിരുന്നു.ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമല്ല.

Top