സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരി ദൊട്ടപ്പന്‍കുളത്ത് സ്വകാര്യബസ് കാറുമായി കൂട്ടയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ഗീതിക എന്ന ബസ്സും TN22 BE 3846 രജിസ്‌ട്രേഷനില്‍ നമ്പറിലുള്ള കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നിറയെ യാത്രക്കാരുമായി വന്ന ബസ് കാറിലിടിച്ച ശേഷം മരത്തിലിടിച്ച് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Top