private bus accident

ഹുബ്ബള്ളി :കര്‍ണാടകയിലെ ഹുബ്ബള്ളിക്കടുത്ത് സ്വകാര്യ ബസിനു തീപിടിച്ച് മൂന്നുപേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 5.30 നായിരുന്നു അപകടം നടന്നത്.

ബെംഗളൂരുവില്‍നിന്നും ധര്‍വാഡിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 18 പേരാണുണ്ടായിരുന്നത്. ബസിനു പുറകുവശത്തുനിന്നും തീ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Top