പൃഥ്വിരാജ് നായകനായ ചിത്രം ‘എസ്ര’ ഹിന്ദിയിലേക്ക്; ബോളിവുഡില്‍ ഇമ്രാന്‍ ഹഷ്മി

2017 ല്‍ പൃഥ്വിരാജിനെ നായകനാക്കി ജയ് കെ സംവിധാനം ചെയ്ത ചിത്രമാണ് എസ്ര. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പും വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇമ്രാന്‍ ഹഷ്മിയാണ് പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി ബോളിവുഡില്‍ എത്തുന്നത്. ബോളിവുഡ് ആയതു കൊണ്ട് തന്നെ കഥാ പശ്ചാത്തലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം മൗറീഷ്യസില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഭുഷന്‍ കുമാര്‍, കുമാര്‍ പതക്ക്, അഭിഷേക് പതക്ക്,കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

മലയാള സിനിമയില്‍ ഏറെ നാളുകള്‍ക്ക് ശേഷം ചലനമുണ്ടാക്കിയ ഒരു ഹൊറര്‍ ത്രില്ലര്‍ ആയിരുന്നു എസ്ര. പൃഥ്വിരാജിനൊപ്പം, ടെവീനോ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് അഭിനയിച്ചത്.

Top