ബ്രദേഴ്‌സ് ഡേയില്‍ നിന്ന് പുതിയ സര്‍പ്രൈസ്

പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. നടന്‍ കലാഭവന്‍ ഷാജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന കന്നിച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയില്‍ നിന്ന് വരുന്ന കാരക്ടര്‍ പോസ്റ്ററുകള്‍ക്കൊപ്പം മറ്റൊരു സര്‍പ്രൈസ് കൂടി വരികയാണ്.

ഫേസ്ബുക്ക് പേജിലുടെ പുറത്ത് വിട്ട പോസ്റ്ററിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രദേഴ്‌സ് ഡേ യില്‍ നിന്നും ഓഡിയോയും ട്രെയിലറുമാണ് ഒരു ദിവസം തന്നെ റിലീസ് ചെയ്യാന്‍ പോവുന്നത്. ആഗസ്റ്റ് 24 ന് നടക്കുന്ന റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡ് വേദിയില്‍ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് നടക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുകയാണ്.

പൃഥ്വിരാജിനൊപ്പം മഡോണ സെബാസ്റ്റിയന്‍, ഐശ്വര്യ ലക്ഷ്മി, മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍, വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഫാമിലി എന്റര്‍ടെയിനറാണ്.

Top