തന്റെ ആദ്യ പ്രണയിനി ‘ജൂണ്‍’ ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്‌

ലയാളികളുടെ പ്രിയങ്കരനായ നായകനാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരവും താരത്തിന്റെ ഭാര്യ സുപ്രിയയും. ജീവിതത്തിലെ പ്രിയങ്കരമായ ഓരോ മുഹൂര്‍ത്തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഇരുവരും മടികാണിക്കാറില്ല.

ഇപ്പോഴിതാ താരത്തിന് ഒരു പ്രണയമുണ്ടായിരുന്നു എന്ന വാര്‍ത്തയാണ് വൈറലായിരിക്കുന്നത്. താന്‍ ഓസ്‌ട്രേലിയയിലെ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും ജൂണ്‍ എന്നായിരുന്നു പെണ്‍കുട്ടിയുടെ പേരെന്നുമാണ് താരം വെളിപ്പെടുത്തിയത്.

ഭാര്യ സുപ്രിയ മേനോനും പൃഥ്വിരാജും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാല്‍ സുപ്രിയയ്ക്ക് മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് പറഞ്ഞത്.

ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് തയ്യാറെടുക്കുന്നതിന് വേണ്ടി കുറച്ച് മാസത്തേക്ക് സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് താരം. സിനിമയ്ക്ക് വേണ്ടി താടിയും മുടിയും നീട്ടി വളര്‍ത്തി 20 കിലോയോളം ഭാരം കുറച്ചാണ് പൃഥ്വി ചിത്രത്തില്‍ വേഷമിടുന്നത്.

Top