ദേ അല്ലിയുടെ ഡാഡയും മമ്മിയും ഫ്രിഡ്ജ് ഡോറില്‍! ചിത്രം പങ്കുവച്ച് സുപ്രിയ മേനോന്‍

ലയാളിയുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന്റെ താരകുടുംബം ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. സിനിമയില്‍ വേഷമിടാതെ തന്നെ ഏറെ പ്രേക്ഷക പ്രീതി നേടിയവരാണ് ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയും. സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഫ്രിഡ്ജ് മാഗ്‌നറ്റാണ് വൈറലാകുന്നത്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും രൂപമാണ് ഫ്രിഡ്ജ് മാഗ്‌നറ്റിലുള്ളത്. അല്ലിയുടെ ഡാഡയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്‌നെറ്റ്.

‘ഇപ്പോള്‍ ആയിരം മൈലുകള്‍ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറില്‍. ദി ക്രിയാ ഇന്‍ ഒരുക്കിയ ഈ മനോഹരമായ സൃഷ്ടിയിലൂടെ ഈ ദിവസം തനിക്കേറെ മനോഹരമായിരിക്കുന്നു’, എന്നാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കുറിച്ചത്.

പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനായി ജോര്‍ദാനില്‍ കുടുങ്ങിയതായി കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തോടെ ഷൂട്ട് മുടങ്ങുകയായിരുന്നു. ഈ സംഘം ഇപ്പോള്‍ തിരികെ മടങ്ങാന്‍ ഉള്ള ഒരുക്കത്തിലാണ്.

Top