പ്രിത്വിരാജിന്റെ പൊന്നോമനയ്ക്ക് ആറാം പിറന്നാൾ; ആശംസകളുമായി അല്ലിയുടെ ഡാഡ

സൂപ്പർതാരവും സംവിധായകനുമായ പ്രിത്വിരാജ് സുകുമാരന്റെ പോന്നോമന മകൾ അല്ലി എന്ന അലംകൃതക്ക് ഇന്ന് ആറാം പിറന്നാൾ. മകളുടെ ചിത്രത്തോടൊപ്പം ഏറെ വൈകാരികമായി സോഷ്യൽ മീഡിയയിൽ പ്രിത്വിരാജ് കുറിച്ചിരിക്കുന്ന വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

“എന്റെ സൂര്യപ്രകാശത്തിന് ജന്മദിനാശംസകള്‍, നീ എല്ലായ്‌പ്പോഴും ഡാഡയുടെയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും പ്രകാശവും ആയിരിക്കും. നീ ഇത്ര പെട്ടന്ന് വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളര്‍ച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു! ഞാന്‍ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ..”പൃഥ്വിരാജ് കുറിച്ചു.

Top