Prithviraj’s new movie Karnan

തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും വലിയ വാണിജ്യവിജയം സമ്മാനിച്ച് സംവിധായകനൊപ്പം പൃഥ്വിരാജ് വീണ്ടും ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന കര്‍ണ്ണന്‍ എന്ന ചിത്രത്തിലാണ് പൃഥ്വിയും സംവിധായകന്‍ ആര്‍.എസ് വിമലും വീണ്ടും ഒന്നിക്കുന്നത്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം.

ദുബായ് ബുര്‍ജ് അല്‍ അറബിലെ അല്‍ ഫലാക് ബോളില് നടന്ന ചടങ്ങിലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. കര്‍ണ്ണന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്ററും ചടങ്ങില്‍ പുറത്തുവിട്ടു. മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ ഏറ്റവും ചിലവ് കൂടിയ സിനിമയായിരിക്കും ഇത്. ഈ സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിനായി കഴിവുള്ള ഒരു പറ്റം നടീ നടന്മാരെയും ഇന്ത്യയില്‍നിന്നും ഹോളിവുഡില്‍നിന്നുമുള്ള സാങ്കേതിക പ്രവര്‍ത്തകരെയും ഒരുമിച്ചു കൊണ്ടു വരുന്നുണ്ടെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. കര്‍ണ്ണന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ പൃഥ്വി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പോയവര്‍ഷം വമ്പന്‍ വിജയമായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കര്‍ണ്ണന് വന്‍ പ്രേക്ഷക പ്രതീക്ഷയാണുള്ളത്. സിനിമയുടെ തിരക്കഥാജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കുമെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.

Top