റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ പുതിയ പോസ്റ്റർ

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

ഹൈസ്‌കൂളില്‍ വച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്.

പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് വിമാനത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്

Top