പൃഥ്വിരാജ് ചിത്രം വിമാനം; വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു

തിരുവനന്തപുരം: പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം വിമാനത്തിന്റെ വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്നു .

കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററിൽ എത്തിയ ചിത്രത്തിന്‍റെ പതിപ്പ് തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് പുറത്തായത്. സംഭവത്തെക്കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.

നവാഗതനായ പ്ര​ദീ​പ് എം. ​നാ​യ​ർ രചന നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിച്ചത്.

വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്പോഴാണ് വ്യാജ പതിപ്പ് ഇന്‍റർനെറ്റിൽ എത്തിയത്.

Top