ഇത് അച്ഛന്റെ മകള്‍ തന്നെ; പാട്ടുപാടി പിയാനോ വായിക്കുന്ന മകളുടെ വീഡിയോ പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജിന്റെ മകള്‍ അലംകൃതയുടെ കുസൃതികളും തമാശകളും സുപ്രിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അലംകൃത എന്ന അല്ലിമോള്‍ പിയാനോ വായിക്കുന്ന വീഡിയോ ആണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജിനോടുള്ള സ്നേഹം തന്നെയാണ് പൃഥ്വിയുടെ മകള്‍ അല്ലിമോളോടും മലയാളികള്‍ക്കുള്ളത്. പിയാനോ വായിക്കുന്നതിനോടൊപ്പം തന്നെ അല്ലി പാട്ടും പാടുന്നുണ്ട്. ഒരു ഇംഗ്ലീഷ് ഗാനമാണ് അല്ലി പാടുന്നത്. ഇതാദ്യമായാണ് ഇങ്ങനെയൊരു വീഡിയോ സുപ്രിയ പങ്കുവയ്ക്കുന്നത്. വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

https://www.instagram.com/p/B5E1FEEJRni/?utm_source=ig_web_copy_link

Top