എമ്പുരാന് ശേഷം പൃഥ്വിയുടെ അടുത്ത ചിത്രത്തില്‍ നായകന്‍ മെഗസ്റ്റാര്‍ !

പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ലൂസിഫറി’ന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായി ‘എമ്പുരാന്‍’ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ എമ്പുരാന് ശേഷം പൃഥ്വിരാജ് ഒരു മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

പുതിയതായി ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിലും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുക. ”ഇക്കയെ വെച്ച് ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് ഉണ്ട്. ഈ ചിത്രത്തിന്റെ കഥയും മുരളി ഗോപി തന്നെയാണ് തന്നോട് പറഞ്ഞത്” എന്നാണ് പൃഥിരാജ് പറയുന്നത്.

2019 മാര്‍ച്ച് 28ന് റിലീസ് ചെയ്ത ലൂസിഫര്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.മഞ്ജു വാര്യര്‍, വിവേക് ഓബ്രോയ്, ടൊവീനോ തോമസ്, സായ്കുമാര്‍, ഷാജോണ്‍, ബൈജു, ഇന്ദ്രജിത്ത്, സാനിയ അയപ്പന്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ലുസിഫറില്‍ ഉണ്ടായിരുന്നു.

Top