‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

പൃഥിരാജ്, ബിജുമേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

പൃഥിരാജിനെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിച്ച സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും അയ്യപ്പനും കോശിക്കുമുണ്ട്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സുധീപ് ഇളമണ്ണാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും കലാ സംവിധാനം മോഹന്ദാസുമാണ് നിര്‍വ്വഹിക്കുന്നത്.

ചിത്രത്തില്‍ അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം വരുന്ന ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Top