പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനൊരുങ്ങി പൃഥ്വിരാജ്‌

ജോര്‍ദാനില്‍ നിന്നും ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പൃഥ്വിരാജ് കടുത്ത വര്‍ക്ക്ഔട്ടിലാണ്. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച വര്‍ക്ക്ഔട്ട് ചിത്രമാണ് വൈറലാകുന്നത്. സിനിമയ്ക്കുവേണ്ടി പരീക്ഷണങ്ങള്‍ നടത്തിയ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് താരം.

ആടുജീവിതം സിനിമയുടെ ഷൂട്ടിനു വേണ്ടി താരത്തിന് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നിരുന്നു. ചിത്രത്തിനു വേണ്ടി നഗ്നമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രീകരിക്കാനായിരുന്നു പൃഥ്വി കൊഴുപ്പ് നല്ലതുപോലെ കുറച്ചത്. മെലിഞ്ഞ രൂപത്തിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

View this post on Instagram

Lift, Burn, Build. ?

A post shared by Prithviraj Sukumaran (@therealprithvi) on

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലായിരുന്ന പൃഥ്വിരാജും സംഘവും മെയ് 22നാണ് നാട്ടില്‍ തിരിച്ചെത്തിയത്. സിനിമയ്ക്കായി ഡയറ്റും മറ്റും ചെയ്ത് ശരീരം ക്ഷീണിപ്പിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് പൃഥ്വി ഇപ്പോള്‍.

Top