കുരുതിയുമായി പൃഥ്വിരാജ്

കുമാരിക്ക് പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കുരുതി എന്നാണ് സിനിമയുടെ പേര്. മനു വാരിയർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി പൃഥ്വി തന്നെയാണ് എത്തുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്.

പൃഥ്വിരാജിന് പുറമെ സിനിമയിൽ ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ എന്നിവരടങ്ങുന്ന വൻതാരനിരയും ചിത്രത്തിലുണ്ട്. ഡിസംബർ 9ന് ഷൂട്ടിങ് ആരംഭിക്കുമെന്ന് പൃഥ്വി പറഞ്ഞു.

Top