Prithviraj to join RS Vimal again

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം സംവിധായകന്‍ ആര്‍.എസ്.വിമലിന്റെ സിനിമയില്‍ യുവനടന്‍ പൃഥ്വിരാജ് വീണ്ടും നായകനാവുന്നു.

മഹാഭാരതത്തിലെ കഥാപാത്രത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണിതെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന.

ഗംഗാ നദിയുടെ തീരത്തും ഹരിദ്വാറിലുമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

ശ്രീകൃഷ്ണന്റെ കഥാപാത്രമാണോ പൃഥ്വിരാജ് അവതരിപ്പിക്കുകയെന്ന ചോദ്യത്തിന് കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്ന് വിമല്‍ വ്യക്തമാക്കി. തമിഴില്‍ നിന്നും നിരവധി താരങ്ങള്‍ ഈ സിനിമയിലുണ്ടാവുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തിരക്കഥ തയ്യാറാക്കുന്നതിനായി ഉടന്‍ തന്നെ താന്‍ ഹരിദ്വാറിലേക്ക് പോവുമെന്നും വിമല്‍ വെളിപ്പെടുത്തി.

വിമലിന്റേത് കൂടാതെ ചരിത്രകഥ പറയുന്ന രണ്ട് സിനിമകളില്‍ കൂടി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സ്യമന്തകം, കുഞ്ചിറക്കോട്ട് കാളി എന്നീ സിനിമകളാണ് അവ. സ്യമന്തകവും മഹാഭാരത കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഉത്തരേന്ത്യയില്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

അനന്തപുരിക്കും കൊല്ലത്തിനും ഇടയിലെ വേണാട് എന്ന രാജ്യത്തെ പോരാളികളുടെ കഥയാണ് കുഞ്ചിറക്കോട്ട് കാളി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ അനാവരണം ചെയ്യുന്നത്.

Top