പൃഥ്വിരാജും, പാര്‍വതിയും ഒരുമിക്കുന്ന ‘മൈ സ്‌റ്റോറി’ ; മാര്‍ച്ച് 23ന് തിയേറ്ററുകളില്‍

my-story-film

പൃഥ്വിരാജിനെയും പാര്‍വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രം മൈ സ്‌റ്റോറി മാര്‍ച്ച് 23ന് തിയേറ്ററുകളിലേയ്ക്ക്. ചിത്രത്തിലെ പതുങ്ങി . . പതുങ്ങി . . എന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തതും, ഡിസ്‌ലൈക്കുകള്‍ ഉണ്ടായതും വലിയ വാര്‍ത്തയായിരുന്നു. സിനിമ തിയേറ്ററുകളില്‍ എത്തുമ്പോള്‍ ഡിസ്‌ലൈക്കുകള്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം.

കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച ചില രംഗങ്ങളെ പാര്‍വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിനെതിരെ ചിലര്‍ രംഗത്തെത്തിയത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ദിനകറും റോഷ്‌നി ദിനകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം റോഷ്‌നി ദിനകര്‍ പ്രൊഡക്ഷന്‍സാണ് വിതരണത്തിനെത്തിക്കുന്നത്.

Top