‘നന്ദി സഹോദരാ.. രാജയ്ക്കായി കാത്തിരിക്കുന്നു’ വൈശാഖിന് ആശംസ അറിയിച്ച് പൃഥ്വി

വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തെക്കുറിച്ച് വൈശാഖിനോട് പൃഥ്വി പറഞ്ഞ കമന്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.’നന്ദി സഹോദരാ.. രാജയ്ക്കായി കാത്തിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ സൂര്യയെ വിളിക്കണേ’ എന്നാണ് പൃഥ്വി എഴുതിയത്. പൃഥ്വിയുടെ വാക്കുകളെ ഏറ്റെടുത്ത് ആരാധകര്‍ സജീവമായിട്ടുണ്ട്.

എന്നാല്‍, പൃഥ്വിയുടെ മംഗ്ലീഷ് കമന്റ് കണ്ട് ഇതു ഞങ്ങടെ പൃഥ്വി അല്ലെന്നും ചിലര്‍ സംശയിക്കുന്നു. ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ വൈശാഖും പ്രശംസകളുമായി രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റ അഭിനയത്തെയും പൃഥ്വിരാജിന്റെ ഷോട്ടുകളെയും പ്രശംസിച്ചായിരുന്നു വൈശാഖ് കമന്റുകള്‍ ഇട്ടിരുന്നത്. ആപോസ്റ്റിനു താഴെ നന്ദി അറിയിച്ചാണ് പൃഥ്വിയുടെ കമന്റുകള്‍.

Top