ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ്-സുരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു

ഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനു ശേഷം ഹിറ്റ് ജോഡികളായ പൃഥ്വിരാജ് സുകുമാരൻ- സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു. പുതുമുഖങ്ങളെ അണിനിരത്തി സൂപ്പർ ഹിറ്റായി മാറിയ ക്യൂൻ എന്ന ചിത്രത്തിനു ശേഷം ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജനഗണമന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൊച്ചിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയ സുരാജ് പത്രസമ്മേളനത്തിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള കാര്യം പറഞ്ഞത്.

ഭാഗ്യ ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ തിരിച്ച് ഒരു ചലച്ചിത്രാനുഭവം സിനിമാപ്രേക്ഷകർക്ക് ലഭിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

Top