വിവാദത്തിനിടയിൽ അയ്യപ്പനായി അവതരിക്കാനൊരുങ്ങി പൃഥ്വിരാജ്

ബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയും ആചാര ലംഘനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെ ‘അയ്യപ്പന്‍’ എന്ന ടൈറ്റിലില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പൃഥ്വിരാജ് പുറത്തു വിട്ടു.

വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍… ഒടുവില്‍ അത് സംഭവിക്കുന്നു… അയ്യപ്പന്‍. സ്വാമിയേ.. ശരണം അയ്യപ്പ!’. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവച്ചു.

തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യം നല്‍കിയിരുന്ന പേര് ‘പതിനെട്ടാം പടി’ എന്നായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടിയും ടോവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലമുകളില്‍ ഇരിക്കുന്ന അയ്യപ്പന്റെ രൂപത്തില്‍ പൃഥ്വിരാജൂം, സമീപത്തു അയ്യപ്പന്റെ വാഹനമായ പുലിയുമാണ് പോസ്റ്ററില്‍ ഉള്ളത്.

Raw Real Rebel എന്ന ക്യാച്ച് വേഡോടെയെത്തുന്ന ചിത്രം ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ ആണ് നിര്‍മിക്കുന്നത്.. ചിത്രത്തിന്റെ ചിത്രീകരണം 2019 ആദ്യം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

Top