Prithviraj Sukumaran to star opposite Priya Anand in ‘Ezra’

റൊമാന്റിക്ക് ത്രില്ലറായിരുന്ന അനാര്‍ക്കലിക്കും സൂപ്പര്‍ ഹിറ്റായ തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തുന്ന പാവാടയ്ക്കും ശേഷം പൃഥ്വിരാജ് ഹൊറര്‍ ത്രില്ലറില്‍ അഭിനയിക്കുന്നു. നവാഗതനായ ജയകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

തമിഴ് സിനിമാ താരം പ്രിയാ ആനന്ദാണ് ചിത്രത്തിലെ നായിക. ഇസ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രിയയുടെ ആദ്യ മലയാള സിനിമയാണ്. പൃഥ്വിയും പ്രിയാ ആനന്ദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് ജയകൃഷ്ണന്‍ വ്യക്തമാക്കി.

പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ സന്തോഷിയുടെ അസിസ്റ്റന്റായി ജയകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇസ്രയുടെ ഷൂട്ടിങ്ങ് മുംബയ്, കൊച്ചി, ശ്രീലങ്ക, ദുബായ് എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന അഭിനേതാവിനെ അന്വേഷിക്കുകയായിരുന്നു. പൃഥ്വി മികച്ച അഭിനേതാവാണ് അതുകൊണ്ടാണ് പ്രധാന കഥാപാത്രമായി അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ പറഞ്ഞു.

സിനിമയുടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇസ്രയുടെ ചിത്രീകരണം മെയില്‍ കൊച്ചിയില്‍ ആരംഭിക്കും. ഇപ്പോള്‍ ജയിംസ് ആന്റ് ആലിസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വി. ഛായാഗ്രഹകനായ സുജിത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേദികയാണ് നായിക.

Top