ലാല്‍ ജൂനിയറിനൊപ്പം ഒന്നിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘ഡ്രൈവിംഗ് ലൈസെന്‍സ്’

ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. ചിത്രത്തില്‍ നായകനായെത്തുന്നത് പൃഥിരാജ് സുകുമാരനാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് നടന്നു. പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കാറുകളോട് അടങ്ങാത്ത ഭ്രമമുള്ള ഒരു സൂപ്പര്‍ താരത്തിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുശിന്‍ ശ്യാം ആണ്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിയുടെ നിര്‍മാണ കമ്പനിയുടെ കീഴില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഡ്രൈവിംഗ് ലൈസെന്‍സ്. ഇപ്പോള്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ യുടെ ചിത്രീകരണത്തിലാണ് പൃഥി.

Top