‘ഡ്രൈവിങ് ലൈസന്‍സി’ലെ പൃഥ്വിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ആഡംബരക്കാറുകളോട് കമ്പമുളള സൂപ്പര്‍താരത്തിന്റെ റോളിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നതെന്നാണ് സൂചനകള്‍. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ബുധനാഴ്ച്ച തുടങ്ങി.

ചിത്രത്തിലെ പൃഥ്വിയുടെ ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. നിറയെ പൂക്കളുള്ള കറുത്ത ഷര്‍ട്ട് ധരിച്ച് കാറിനരികില്‍ നില്‍ക്കുന്ന പൃഥ്വിയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഓരോ സിനിമ കഴിയുന്തോറും രാജുവേട്ടന് ഗ്ലാമര്‍ കൂടിക്കൂടി വരികയാണെന്നാണ് ആരാധകരുടെ പക്ഷം.

https://www.instagram.com/p/Bz-qOy6gf_W/?utm_source=ig_web_copy_link

മിയ, ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് സുരാജ് എത്തുന്നത് എന്നാണ് സൂചനക. സച്ചിയാണ് തിരക്കഥാകൃത്ത്.

Top