മനുവില്‍ നിന്നും റോണിയിലേക്ക്.. നോക്കൂ.. നിങ്ങള്‍ എത്ര ദൂരം പിന്നിട്ടു; പൃഥ്വിയുടെ സുപ്രിയ പറയുന്നു

ലൂസിഫറിന്റെ വന്‍വിജയത്തിന് ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സംവിധായകനായുളള അരങ്ങേറ്റവും ഗംഭീരമാക്കികൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫറിന് ശേഷമുളള ബ്രദേഴ്സ്ഡേയും ഹിറ്റായതോടെ പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. പൃഥ്വി സിനിമയിലെത്തിയിട്ട് ഇപ്പോള്‍ 17 വര്‍ഷമാകുന്നു. പൃഥ്വിയെക്കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പോടെ ഭാര്യ സുപ്രിയയാണ് ഇപ്പോള്‍ ഈ വിശേഷം ആരാധകരെ അറിയിച്ചത്.

‘മനുവില്‍ നിന്നും റോണിയിലേക്ക്.. നോക്കൂ.. നിങ്ങള്‍ എത്ര ദൂരം പിന്നിട്ടു..? പതിനേഴ് വര്‍ഷമായി.. സിനിമയിലൂടെ…പറന്നുയരുന്നു.. ഇപ്പോഴും തുടരുന്നു..എന്റെ ഹൃദയമിടിപ്പ്’ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

1982ല്‍ നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി ജനിച്ച പൃഥ്വിരാജ് 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. മനു നന്ദകുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നവ്യ നായരായിരുന്നു നായിക.

Top