പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് ഒന്നിക്കുന്ന ഗുരുവായൂരമ്പലനടയില്‍ പുത്തന്‍ അപ്‌ഡേറ്റ്

യ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പലനടയില്‍’.

മെയ്യില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ജോയിന്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ടകള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്ത് വിട്ടടില്ല.

Top