താര സമ്പന്നമായി ‘പതിനെട്ടാം പടി’; ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ് എത്തി

ഗസ്റ്റ് സിനിമക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പതിനെട്ടാം പടി’ ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി പൃഥ്വിരാജ് എത്തി. തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയില്‍ 60ല്‍ അധികം പുതുമുഖങ്ങളോടൊപ്പം മമ്മൂട്ടി, ടൊവിനോ, ഉണ്ണി മുകുന്ദന്‍, ആര്യ എന്നീ സൂപ്പര്‍ താരങ്ങളും ഒന്നിക്കുന്നു.

പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണന്‍, ബിജു സോപാനം, മാല പാര്‍വതി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള കഫേയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്റ്റോറി എന്ന ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി വരുന്നു. ഓഗസ്റ്റ് സിനിമക്ക് വേണ്ടി ഷാജി നടേശനാണ് ചിത്രം നിര്‍മിക്കുന്നത്.

Top