നായകനും നിര്‍മാതാവുമായി പൃഥ്വിരാജ് ; ‘നയന്‍’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന നയന്‍ (ഒന്‍പത്) എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാളസിനിമയെന്ന പ്രത്യേകതയുമുണ്ട്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു സിനിമയായിരിക്കും നയണെന്ന് പൃഥ്വി പറയുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100ഡേയ്‌സ് ഓഫ് ലവിന് ശേഷം ജെനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് നയന്‍. സിനിമയുടെ തിരക്കഥയും ജെനുസ് തന്നെ. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നു. സിനിമയിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല. ഹിമാചല്‍ പ്രദേശ് ആകും പ്രധാനലൊക്കേഷന്‍.

Top