പൃഥ്വിരാജ് എന്‍ജിനീയറിങ് ബിരുദധാരിയെന്ന് ടീച്ചര്‍; പൊട്ടിച്ചിരിച്ച് താരം

prithviraj-2

പൃഥ്വിരാജ് മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു പ്രാസംഗികന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. അത്തരമൊരു കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ലൊക്കേഷന്‍ സ്‌കൂള്‍ ആയിരുന്നു. ഷൂട്ടിങ് നടക്കുന്ന അന്നു തന്നെയായിരുന്നു സ്‌കൂളിലെ ആര്‍ട്‌സ് ഡേ. പൃഥ്വി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ എന്‍ജിനീയറിങ് ബിരുദധാരി ആണെന്ന് പരിചയപ്പെടുത്തി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പൃഥ്വിയെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തിയ പൃഥ്വി പറഞ്ഞത് ഇങ്ങനെ, ”നിങ്ങളുടെ ടീച്ചര്‍ പറഞ്ഞത് നുണയാണ്. ഞാന്‍ വെറും പന്ത്രണ്ടാം ക്ലാസ് ആണ്.’ വേദി മൊത്തം ചിരിപടര്‍ത്തുകയും ചെയ്തു.
……………..

Top