‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ തിളങ്ങി പൃഥ്വിരാജ്; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പൃഥ്വിരാജിനെ നായകനാക്കി ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ക്രിസ്മസ് റിലീസായിട്ടാണ് ച്ത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ടു.

ഒരു സൂപ്പര്‍ സ്റ്റാര്‍, ഒരു ആരാധകന്‍ എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് തന്നെയാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. പൃഥ്വിക്കൊപ്പം സംവിധായകന്‍ മേജര്‍ രവിയും ശിവജി ഗുരുവായൂരും പോസ്റ്ററില്‍ ഉണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് വേണ്ടി സച്ചിയാണ് തിരക്കഥ എഴുതിയത്. സച്ചിയുടെ തന്നെ സംവിധാനത്തില്‍ പൃഥ്വിരാജിന്റെ അയ്യപ്പനും കോശിയും എന്നൊരു ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Top