പൃഥ്വിരാജ് നായകനാകുന്ന ‘9’; ചിത്രത്തിലെ പുതിയ ഗാനത്തിന്റെ റിലീസിംഗ് നാളെ

പൃഥ്വിരാജിനെ നായകനാക്കി മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 9. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം നാളെ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. യൂട്യൂബ് വഴിയാണ് ഗാനം പുറത്തിറക്കുക. രാവിലെ 11 മണിക്കാണ് ആദ്യ ഗാനത്തിന്റെ റിലീസ്.

ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നല്ല പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ചിത്രം ഫെബ്രുവരി ഏഴിനാണ് റിലീസ് ചെയ്യുന്നത്.

Top