ആഷിക് അബുവിനോടൊപ്പമുള്ള സിനിമകള്‍ നടക്കാതെ പോയത് ഇതുകൊണ്ടാണ്

നിക്ക് ആഷിക് അബുവിന്റെ സിനിമകള്‍ വളരെ ഇഷ്ടമാണെന്ന് നടന്‍ പൃഥ്വിരാജ്. എന്നാല്‍ തങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള സിനിമ ഇതുവരെ നടന്നിട്ടില്ലെന്നും ഒന്നു രണ്ട് പ്രോജക്ടുകള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

വളരെ മാര്‍വറിക് ഫിലിംമേക്കറാണ് ആഷിഖ് അബു. എനിക്ക് ആഷിക് അബുവിന്റെ സിനിമകള്‍ വളരെ ഇഷ്ടമാണ്. ഐ ലവ് മായാനദി. മായാനദി ഒരു ഉഗ്രന്‍ സിനിമയാണ്. ഒന്നുരണ്ട് സിനിമകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. ഇപ്പോള്‍ എന്റെ എല്ലാ സിനിമകളും ഒരു വലിയ സിനിമയ്ക്കിടയില്‍ വരുന്നതാണ്. ആടുജീവിതം, ആരുമറിയാതെ അതിങ്ങനെ നടന്നു കൊണ്ടിരിക്കുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആടു ജീവിതത്തിന്റെ ഷെഡ്യൂള്‍ ഇപ്പോഴാണ് എന്നു വിചാരിച്ചാണ് എനിക്ക് വരുന്ന ഓരോ സിനിമകളും ഞാന്‍ പ്ലാന്‍ ചെയ്യുന്നത്. അതുകൊണ്ട് നടക്കാതെ പോയതാണ് ആഷികിന്റെ സിനിമ പോലും. സുഡാനി ചെയ്ത മുഹസിനും സക്കറിയയും രണ്ടുപേരും എന്നോട് വന്ന് കഥ പറഞ്ഞവരാണ്. രണ്ടും എനിക്കിഷ്പ്പെട്ട കഥകളാണ്. ഇവരോടൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അത് നടക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും താരം പറഞ്ഞു.

Top