ആര്‍ക്കും അറിയാത്ത ആരും പറയാത്ത ഹീറോയുടെ കഥയുമായി ‘റെയില്‍വേ ഗാര്‍ഡ്’

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റെയില്‍വേ ഗാര്‍ഡ്. ഫയര്‍മാന്‍ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ റെയില്‍വേ ഗാര്‍ഡുകളുടെ കഥ പറയുന്ന ജീവിതത്തില്‍ വേറിട്ട മേക്കോവറിലാകും താരം എത്തുക.

‘കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രികളും, തീവണ്ടി എന്‍ജിന്റെ ശബ്ദവുമാകും റെയില്‍വെ ഗാര്‍ഡുകള്‍ക്ക് കൂട്ടായിട്ടുള്ളത്. ആര്‍ക്കും അറിയാത്ത എന്നാല്‍ ആരും പറയാത്ത ഹീറോയുടെ കഥ. അതാണ് റെയില്‍വേ ഗാര്‍ഡിന്റെ കഥ’ എന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വി കുറിച്ചത്.

സിനിമയുടെ മറ്റ് വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും.

Top