പ്രിഥ്വിരാജ് ചിത്രം ‘രണം’ ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രിഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം രണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷ തല്‍വാറാണ് നായിക.

നേരത്തേ ഡെട്രോയ്റ്റ് ക്രോസിംഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് പിന്നീട് രണം എന്ന് മാറ്റുകയായിരുന്നു.

ചിത്രത്തിൽ നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പ്രിഥ്വി അവതരിപ്പിക്കുന്നത്. ചിത്രം വിദേശത്താണ് ചിത്രീകരിച്ചത്.

അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

Top