ലൂസിഫര്‍ രണ്ടാം ഭാഗം ‘എമ്പുരാന്‍’ എപ്പോള്‍ എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വി

ലൂസിഫര്‍ രണ്ടാംഭാഗമായ ‘എമ്പുരാന്‍’ എന്ന് എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്. ‘ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണെന്നും മുരളി തിരക്കഥ എന്ന് കൈമാറുന്നോ ആ തീയ്യതിയില്‍ നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കും’ എന്നുമാണ് പൃഥ്വി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ടെന്നും ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാന്‍’ എന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിലാണ് താനെന്നും അത് പൂര്‍ത്തിയായാലുടന്‍ എമ്പുരാന്റെ എഴുത്ത് ആരംഭിക്കുമെന്ന് മുരളി ഗോപിയും പറഞ്ഞു.

Top