പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കും

പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കും. ആഗസ്ത് രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദില്‍ സെറ്റിട്ടിരുന്നു. ആ ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമേ കേരളത്തിലേക്ക് വരൂ.

ജീത്തു ജോസഫ് സിനിമ ട്വവല്‍ത് മാന്‍ ഷൂട്ടിങ് ആഗസ്ത് അഞ്ചാം തിയ്യതി കേരളത്തില്‍ തുടങ്ങും. സിനിമാ ഷൂട്ടിങിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയതോടെയാണ് ചിത്രീകരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സിനിമാ പ്രവര്‍ത്തകര്‍ തിരിച്ചെത്തുന്നത്.

സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ടും സിനിമകള്‍ക്ക് മാത്രം ചിത്രീകരണത്തിന് അനുമതി നല്‍കാതിരുന്നതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. ബ്രോ ഡാഡി കേരളത്തില്‍ ചിത്രീകരിക്കേണ്ട ചിത്രമായിരുന്നു. കേരളത്തില്‍ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോയത്.

 

Top