പൃഥ്വിരാജ് നായകനാകുന്ന ‘രണം’ ; പ്രൊമോ വീഡിയോ പുറത്തിറങ്ങി

ranam-film

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രണത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. രണത്തിന്റെ ചിത്രീകരണം ഏറെയും വിദേശത്തായിരുന്നു. നേരത്തേ ഡെട്രോയ്റ്റ് ക്രോസിംഗ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് പിന്നീട് രണം എന്ന് തീരുമാനിക്കുകയായിരുന്നു.

ഒരു ഇന്റന്‍സ് ക്രൈം ഡ്രാമയായി തയ്യാറാക്കുന്ന ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജിന്. അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംങുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതില്‍ ഒരു ഗാംങ് മെമ്പറായാണ് പൃഥ്വിരാജ് എത്തുന്നത്. ഇഷ തല്‍വാര്‍ നായികയാകുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുക്കുന്നത്.

Top