ആദം ജോണില്‍ വീണ്ടും ഗായകനായി പൃഥ്വിരാജ് എത്തുന്നു

Prithviraj

ഭിനയം മാത്രമല്ല സംഗീതവും തനിക്കു വഴങ്ങുമെന്നു തെളിയിച്ച താരമാണ് പൃഥ്വിരാജ്.

പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളില്‍ ദീപക് ദേവിന്റെ സംഗീതത്തില്‍ താരം പാടിയ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വീണ്ടും തന്റെ പുതിയ ചിത്രത്തിലും താരം പാടാന്‍ ഒരുങ്ങുകയാണ്.

ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന ‘ആദം ജോണ്‍’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് വീണ്ടും പാടാന്‍ ഒരുങ്ങുന്നത്.

ദീപക് ദേവ് തന്നെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ ഉടന്‍ പുറത്തുവിടുമെന്ന് താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിതെന്നും ദീപകിന്റെ നിര്‍ബന്ധ പ്രകാരമാണ് ഗാനം ആലപിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.

Top