പൃഥ്വിയും ഇന്ദ്രജിത്തും; ‘തീര്‍പ്പ്’ ചിത്രീകരണം പൂര്‍ത്തിയായി

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീര്‍പ്പി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി. കോവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ത്തിയാക്കി 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു മുരളി ഗോപി തിരക്കഥ എഴുതുന്നു.

ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന രജി കോശി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്!’ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

 

Top