Prithviraj has outscored Nivin pauly

കൊച്ചി: അഭിനയിച്ച എല്ലാ ചിത്രങ്ങളും വിജയിച്ചതിന്റെ ക്രെഡിറ്റില്‍ സൂപ്പര്‍ താരസിംഹാസനം ലക്ഷ്യമിടുന്ന നിവിന്‍ പോളിക്ക് വില്ലനായി പൃഥ്വിരാജ്. വിജയിച്ച പടത്തിനേക്കാള്‍ പരാജയപ്പെട്ട ചിത്രങ്ങളുടെ എണ്ണം കൂടുതലായി കൈമുതലുള്ള പൃഥ്വിരാജ് 2015 തന്റെ കരിയറില്‍ അവിസ്മരണീയമാക്കിയിരിക്കുകയാണ്.

അടുത്തയിടെ റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി എന്നിവയുടെ തകര്‍പ്പന്‍ വിജയത്തിന് തൊട്ടുപിന്നാലെ ഇറങ്ങിയ സച്ചിയുടെ അനാര്‍ക്കലിയും ഇപ്പോള്‍ പൃഥ്വിരാജിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്.

hgjh

ധിക്കാരിയായ നടന്‍ എന്ന ഇമേജ് കരിയറില്‍ ഏറ്റുവാങ്ങിയ പൃഥ്വിരാജിനെ മലയാള സിനിമാ ലോകവും പ്രേക്ഷകരും കൈവിട്ടു എന്ന പ്രചാരണത്തിനുള്ള മറുപടികൂടിയാണ് ഈ വിജയപരമ്പര.

നന്ദനവും ക്ലാസ്‌മേറ്റ്‌സും പോലെ സ്ത്രീജനങ്ങളെ സ്വാധീനിക്കുന്ന പൃഥ്വിരാജ് സിനിമകളാണ് എന്ന് നിന്റെ മൊയ്തീനും അനാര്‍ക്കലിയും. രണ്ടും പ്രണയത്തിന്റെ തീവ്രത വ്യത്യസ്ത കാഴ്ചപ്പാടില്‍ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയങ്ങളെ സ്പര്‍ശിച്ചത്.

സൂപ്പര്‍ താര സിനിമകള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്ന സാഹചര്യത്തിലിറങ്ങിയ പ്രേമം സിനിമ ഉയര്‍ത്തിവിട്ട അലയൊലി തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥിനി വാഹനമിടിച്ചു മരിക്കുന്ന ദാരുണ സംഭവത്തിനു പോലും ഇടയാക്കിയത് സിനിമാ ലോകത്തെയും ഞെട്ടിച്ചിരുന്നു.

സര്‍വ്വകാല കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറിയ പ്രേമത്തിലെ നായകന്‍ നിവിന്‍ പോളിയെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പിന്‍ഗാമിയായി വരെ ഒരുവിഭാഗം ചിത്രീകരിച്ചു.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലുണ്ടാവുന്ന പ്രണയത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായി ലളിതമായി അവതരിപ്പിച്ചു എന്നതാണ് പ്രേക്ഷക ലക്ഷങ്ങളെ പ്രേമം സിനിമയോടടുപ്പിച്ചത്.

yhjjjjjjjyh

‘മലരേ’ എന്നു തുടങ്ങുന്ന ഇതിലെ ഗാനവും നിവിന്‍ പോളിയുടെ സിനിമയിലെ വേഷവും കാമ്പസുകളില്‍ തരംഗമായിരുന്നു.

ഓണാഘോഷത്തിന് കാമ്പസുകള്‍ക്ക് പ്രിയപ്പെട്ട വേഷമായി കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസും മുണ്ടും ആയി മാറിയതും നാം കണ്ടതാണ്. ഇതിലെ ആവേശം അതിരുകടന്നതിനാലാണ് ഒരു വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് മരണപ്പെട്ടത്.

അധ്യാപികയെ വിദ്യാര്‍ത്ഥി പ്രണയിക്കുന്നത് നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നതെന്ന് പറഞ്ഞ് സംവിധായകന്‍ കമലിനെ പോലെയുള്ളവര്‍ തുടക്കമിട്ട വിവാദങ്ങളും ഇന്റര്‍നെറ്റില്‍ പ്രേമം പ്രചരിച്ചതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അറസ്റ്റും അന്വേഷണങ്ങളുമെല്ലാം ഈ സിനിമക്ക് അനാവശ്യമായ പബ്ലിസിറ്റി ലഭിക്കാനും കാരണമായി. നെഗറ്റീവായാലും പോസിറ്റീവായാലും ഇങ്ങനെ ഒരു പണവും ചിലവഴിക്കാതെ കിട്ടിയ പബ്ലിസിറ്റികളും പ്രേമത്തിന്റെ വന്‍ വിജയത്തിന് തുണയായി.

പ്രണയത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ പ്രേമം എന്ന പേര് തന്നെ നല്‍കി പുറത്തിറങ്ങിയ ഈ ചിത്രം വാരിക്കൂട്ടിയ കോടികള്‍ കണ്ട് മലയാള സിനിമാ ലോകവും സൂപ്പര്‍താരങ്ങളും കണ്ണുതള്ളി നില്‍ക്കുമ്പോഴാണ് ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു അനശ്വര പ്രണയകഥയുമായി എന്ന് ‘നിന്റെ മൊയ്തീന്‍’ എത്തിയത്.

മതങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുമപ്പുറം പ്രണയത്തിന്റെ തീവ്രമായ സമര്‍പ്പണമൊരുക്കിയ മൊയ്തീനും കാഞ്ചനയും മലയാളിക്ക് ഒരിക്കലും മറക്കാത്ത അനുഭവമാണ് സമ്മാനിച്ചത്.

കോഴിക്കോട് മുക്കത്ത് പതിറ്റാണ്ടുകള്‍ക്കപ്പുറം നടന്ന ഒരു പ്രണയത്തെ ലോകത്തിന് മുന്നില്‍ കൂടുതുറന്ന് വിട്ടപ്പോള്‍ ഇപ്പോഴും മൊയ്തീന്റെ ഓര്‍മ്മകളുമായി ജീവിക്കുന്ന കാഞ്ചനയെ തേടി സൂപ്പര്‍ താരങ്ങള്‍ അടക്കം അനവധി പേരാണ് മുക്കത്തേക്ക് ഓടിയത്.

hjjh

വാട്ട്‌സ് ആപ്പും ഫേസ് ബുക്കും പ്രണയത്തിന്റെ ‘അതിര്‍വരമ്പുകള്‍’ നിമിഷനേരം കൊണ്ട് പൊട്ടിക്കുന്ന ന്യൂജനറേഷന്‍ കാലത്ത് മനസ്സുകൊണ്ട് പ്രണയിക്കുകയും ശരീരം കൊണ്ട് അകലം പാലിച്ച് പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പവിത്രമായ പ്രണയത്തിന്റെ വേറിട്ട മുഖമാണ് എന്ന് നിന്റെ മൊയ്തീന്‍ പകര്‍ന്ന് നല്‍കിയത്.

മതപരമായ കാര്‍ക്കശ്യം കൂടുതല്‍ കടുപ്പമായി നടപ്പാക്കപ്പെട്ട കാലത്ത് അന്യമതസ്തരായ കമിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും ഒടുവില്‍ കാമുകന്റെ അകാല മരണത്തിലും ‘വിധവയായ കന്യകയായി’ ജീവിക്കാന്‍ തീരുമാനിച്ചുറച്ച കാഞ്ചനയുടെയും ശക്തമായ കഥാപാത്രങ്ങളെ പൃഥ്വിരാജും പാര്‍വ്വതിയും അനശ്വരമാക്കിയത് ഒരിക്കലും സിനിമ കണ്ട ആര്‍ക്കും മറക്കാന്‍ പറ്റില്ല.

പൃഥ്വിരാജിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ഈ ചിത്രം.

ഇപ്പോള്‍ റിലീസായ അനാര്‍ക്കലിയും നല്‍കുന്നത് പ്രണയത്തിന്റെ ഏറ്റവും തീഷ്ണമായ മറ്റൊരു മുഖമാണ്. കാര്യസാധ്യത്തിന് വേണ്ടി പ്രണയത്തെ ചൂഷണം ചെയ്യുന്ന ന്യൂജനറേഷനില്‍പ്പെട്ട അവസരവാദികള്‍ തീര്‍ച്ചയായും കണ്ടിരിക്കണം ഈ സിനിമ.

ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും പ്രണയത്തിനായി സ്വയം സമര്‍പ്പിച്ച നായകനും ജന്മം നല്‍കിയ പിതാവ് ജീവിതത്തില്‍ വില്ലനായിട്ടും ക്ഷമയോടെ മനം മാറ്റത്തിനായി വര്‍ഷങ്ങളോളം കാത്തിരുന്ന നായികയും സമൂഹത്തിന് പകര്‍ന്നു നല്‍കുന്നത് പ്രണയത്തിന്റെ അനശ്വരമായ മറ്റൊരു മുഖമാണ്.

mjhjk

ഒരു ദിവസത്തെ ‘പ്രണയം’ കൊണ്ടുപോലും ജന്മം നല്‍കിയവരെ വിട്ടെറിഞ്ഞ് ഒളിച്ചോടുന്ന മാനസികാവസ്ഥയ്ക്ക് സ്‌നേഹത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും കാത്തിരിപ്പിന്റെയും ഒരു മറുപടിയുണ്ട് അനാര്‍ക്കലിയില്‍.

മൊയ്തീനില്‍ നിര്‍വഹിക്കാന്‍ കഴിയാതിരുന്ന പ്രണയ സാഫല്യം ജീവന്‍വച്ചുള്ള മത്സരത്തില്‍ അനാര്‍ക്കലിയില്‍ നായകന് നേടാനായി എന്നതും ശ്രദ്ധേയമാണ്.

നിവിന്‍ പോളിക്കും എത്രയോ വര്‍ഷം മുമ്പ് സിനിമയിലെത്തി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചിരുന്ന പൃഥ്വിരാജിന് സമീപകാലത്ത് പുറത്തുപറയാന്‍ പറ്റാത്ത തരത്തില്‍ തന്റെ ബിഗ് ബജറ്റ് ചിത്രമായ ഡബിള്‍ ബാരല്‍ കൂടി പൊട്ടിയത് കനത്ത പ്രഹരമായിരുന്നു.

താനടക്കമുള്ള സീനിയര്‍ യുവതാരങ്ങളെ പിന്നിലാക്കി കുതിക്കുന്ന നിവിന്‍ പോളിയെ മറികടക്കാന്‍ എന്ന് നിന്റെ മൊയ്തീനിലെയും അനാര്‍ക്കലിയിലെയും പ്രകടനം തീര്‍ച്ചയായും പൃഥ്വിരാജിന് ഏറെ ഗുണകരമാണ്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേമത്തിന്റെ ആരാധകര്‍ക്ക് ഒരു വിഭാഗം പ്രേക്ഷകര്‍ നല്‍കിയ ‘ഒരു മലരിന് അര കാഞ്ചന’ എന്ന പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പിന്‍ഗാമികളാകാന്‍ കനത്ത ‘അഗ്‌നിപരീക്ഷണം’ തന്നെ വേണ്ടിവരുമെന്ന സൂചന നല്‍കിയാണ് യുവതാരങ്ങളുടെ പോരാട്ടം മുറുകുന്നത്. അടുത്ത നിവിന്‍ പോളിയുടെ ചിത്രം പൃഥ്വിരാജിന്റെ വിജയ ചിത്രങ്ങളെ മറികടക്കുമോ എന്നതാണ് ഇപ്പോള്‍ പ്രേക്ഷകരും ആരാധകരും ഉറ്റുനോക്കുന്നത്.

പ്രേമത്തിന്റെ വിജയത്തെ തുടര്‍ന്ന് പ്രതിഫല തുക ഒറ്റയടിക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ച നിവിന്‍പോളിക്ക് അടുത്ത സിനിമയുടെ വിജയം അനിവാര്യവുമാണ്.

Top