prithviraj film tiyan’s poster released

മുരളി ഗോപി തിരക്കഥയെഴുതി ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ടിയാന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

പോസ്റ്ററിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പും പ്രേക്ഷകശ്രദ്ധ നേടുന്നു.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാവും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ, ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍. അവനേ… ടിയാന്‍.When miracle meets man….EPICS ARE BORN’

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മൊഹമ്മദ് നിര്‍മിക്കുന്ന ‘ടിയാന്‍’ ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Top