prithviraj ezra movie trailor

പൃഥിരാജ് നായകനായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ എസ്രയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജയ്കൃഷ്ണനാണ് സംവിധാനം. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള പതിവ് ഹൊറര്‍ ചിത്രങ്ങളെ വെല്ലുന്ന മേയ്ക്കിങ് ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തെന്നിന്ത്യന്‍ നടി പ്രിയ ആനന്ദ് ആണ് നായിക. ടൊവിനോ തോമസ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

ഈ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത് വാര്‍ത്തയായിരുന്നു. ചിത്രീകരണം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോള്‍ പള്ളീലച്ചനെ കൊണ്ട് വെഞ്ചരപ്പിച്ചതിന് ശേഷമാണ് ചിത്രീകരണം വീണ്ടും തുടങ്ങിയത്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര.

Top