അക്ഷയ് കുമാറിന് വില്ലനായി പൃഥ്വിരാജ്; പോസ്റ്റർ ഇറങ്ങി

പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിൽ. അക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന സിനിമയിലാണ് പൃഥ്വിരാജും അഭിനയിക്കുന്നത്. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. പോസ്റ്റർ അക്ഷയ് കുമാർ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു.

ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫർ ആണ്. ജാൻവി കപൂർ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത ‘അയ്യ’, അതുൽ സബർവാളിന്റെ ‘ഔറംഗസേബ്’, ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘നാം ശബാന’ തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ഹിന്ദി സിനിമകൾ.

Top