മാസ്റ്റര്‍; കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും

രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ റിലീസായി കേരളത്തിലെത്തുമെന്ന് സൂചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് മാസ്റ്റര്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുകയെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജനുവരിയില്‍ മാസ്റ്റര്‍ റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകള്‍ തുറന്നേക്കും. കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന തിയേറ്ററുകളെ മാസ്റ്റര്‍ റിലീസോടെ സജീവമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം അനുസരിച്ചിരിക്കായിരിക്കും റിലീസിനിരിക്കുന്ന മറ്റ് മലയാള സിനിമകളുടെ ഭാവിയും.

നേരത്തെ വിജയ് ചിത്രമായ ബിഗില്‍ കേരളത്തിലെത്തിച്ചതും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു. കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മാസ്റ്റര്‍. ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിച്ച ചിത്രത്തിൽ ഛായാഗ്രഹണം സത്യന്‍ സൂര്യനും സംഗീതം അനിരുദ്ധ് രവിചന്ദുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Top