ജോജു ജോര്‍ജ്ജും പൃഥ്വിരാജും ഒന്നിക്കുന്ന ‘സ്റ്റാര്‍’ ഏപ്രിലില്‍ റിലീസ് ചെയ്യും

‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ‘സ്റ്റാര്‍’ ഏപ്രിലില്‍ റിലീസ് ചെയ്യും. ജോജു ജോര്‍ജ്ജും പൃഥ്വിരാജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു.

Top