മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ലൂസിഫര്‍; പൃഥ്വിരാജ്

prithviraj-2

‘ലൂസിഫര്‍’ പോളണ്ടില്‍ വരെ രാത്രി മൂന്ന് മണിക്ക് ഷോ കളിച്ച സിനിമയാണെന്നും മലയാള സിനിമയെ സംബന്ധിച്ച് അത് വലിയ നേട്ടമാണെന്നും നടന്‍ പൃഥ്വിരാജ്. മലയാള സിനിമ പോപ്പുലാരിറ്റി നേടണമെങ്കില്‍ വലിയ മാസ് സിനിമകള്‍ സംഭവിക്കണമെന്നും തെലുങ്കിലും തമിഴിലുമൊക്കെ അങ്ങനെ സംഭവിക്കാറുണ്ടെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയായിരുന്നു പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍.

വലിയ സിനിമകള്‍ക്ക് പുറമേ മലയാളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന റിയലസ്റ്റിക് ചെറു ചിത്രങ്ങളുടെ ആരാധകനാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. ‘മഹേഷിന്റെ പ്രതികാരം’, ‘കുമ്പളങ്ങി നൈറ്റ്‌സ്’ പോലെയുള്ള സിനിമകളുടെ വലിയ ഫാനാണ് താനെന്നും പൃഥ്വിരാജ് പറയുന്നു, ചില മലയാള ചിത്രങ്ങള്‍ എത്ര കണ്ടാലും തനിക്ക് മടുക്കില്ലെന്നും അങ്ങനെയൊരു ചിത്രമാണ് മോഹന്‍ലാലിന്റെ ‘അക്കരെ അക്കരെ അക്കരെ’ എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു.

Top