പൃഥ്വി ഷാ വിഷാദരോഗത്തിന് അടിമയെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് വാഴ്ത്തപ്പെട്ട താരമായ പൃഥ്വി ഷാ വിഷാദ രോഗിയെന്ന് റിപ്പോര്‍ട്ട്. തന്നെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ അസ്വസ്ഥനായ താരം കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തിടെയാണ് ഉത്തേജകമരുന്നിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് മാസത്തെ വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ താരത്തിന്റെ പേരില്‍ വരുന്ന വാര്‍ത്തകളാണ് വിഷാദ രോഗത്തിന് അടിമയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ വിലക്ക് തീരുംവരെ നാട്ടില്‍ നിന്ന് മാറി നില്‍ക്കാനാണ് താരത്തിന്റെ തീരുമാനം. ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന് പൃഥ്വി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബിസിസിഐക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

Top